breaking news New

എറണാകുളം അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് അച്ഛനും മകൾക്കും പരിക്ക്

എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനിൽ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തിരക്കുകാരണം ട്രെയിനിൽ നിന്ന് കൈവിട്ട് പ്ലാറ്റ്‌ഫോമിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

കുടുംബത്തിലെ മറ്റ് രണ്ട് പേരെ മറ്റൊരു കമ്പാർട്ട്മെൻ്റിൽ കയറ്റിയതിന് ശേഷം മകൾക്കൊപ്പം തൊട്ടടുത്ത കമ്പാർട്ട്മെൻ്റിൽ കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം.

അതേസമയം, ട്രെയിനിലെ അമിതമായ തിരക്കാണ് അപകടകാരണമെന്നാണ് യാത്രക്കാർ പറയുന്നത്. 16 കോച്ചിന് പകരം 12 കോച്ചുകളേ ഉണ്ടായിരുന്നുള്ളു എന്ന് യാത്രക്കാർ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t