breaking news New

ഇടുക്കി കുമളി വെള്ളാരംകുന്നില്‍ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പറപ്പള്ളില്‍ വീട്ടില്‍ തങ്കച്ചന്‍ ആണ് മരിച്ചത്. ശക്തമായ മഴയില്‍ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് രൂപപ്പെട്ട മണ്‍കൂനയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മണ്ണ് റോഡിലേക്ക് വീണത് തങ്കച്ചന്‍ കണ്ടിരുന്നില്ല. രാത്രി വൈകിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മഴക്കെടുതിയില്‍ പെട്ട ഇടുക്കിയിലെ നെടുങ്കണ്ടം മേഖലയില്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് വീടുകളിലേക്ക് താമസക്കാര്‍ തിരിച്ചെത്തി. കുമളിയിലും തൊടുപുഴയിലും കഴിഞ്ഞ രാത്രിയും അതിശക്തമായ മഴയാണ് പെയ്തത്.

നെടുങ്കണ്ടത്ത് മഴക്കെടുതിയെത്തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് പൂര്‍ത്തിയായിട്ടില്ല. 50ലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതായാണ് പ്രാഥമിക വിവരം. വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളും ഒഴുകിപ്പോയിട്ടുണ്ട്.

കുമളിയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. എല്ലാ ഷട്ടറുകളും തുറന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. തൊടുപുഴയിലും ശക്തമായ മഴ തുടരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t