പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അദ്ദേഹത്തെ ചോദ്യം ചെയ്തശേഷം തെളിവെടുപ്പിനായി ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കൊണ്ടുപോകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
എസ്‌ഐടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നടത്തിയ എട്ടു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക്, സ്വര്‍ണം, പണം, സാമ്പത്തിക രേഖകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. കേസിലെ ഈ വിവരങ്ങള്‍ അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയാണ് പുറത്തുവരുന്നത്.
ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ മുരാരി ബാബു സാധാരണ കുടുംബത്തില്‍ ജനിച്ച സിപിഎം പ്രവര്‍ത്തകനാണ്. എന്‍ ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായിരുന്നപ്പോള്‍ ശുപാര്‍ശയില്‍ ബോര്‍ഡില്‍ സെക്യൂരിറ്റി & ഗണ്‍മാനായി താത്കാലിക നിയമനം ലഭിക്കുകയും, പിന്നീട് സ്ഥിരം ജീവനക്കാരനായി ഉയര്‍ന്ന സ്ഥാനത്തേക്ക് എത്തികയുമായിരുന്നു,
സിപിഎം പ്രവര്‍ത്തനത്തിലും ദേവസ്വം എംപ്ലോയീസ് യൂണിയന്‍ നേതൃത്ത്വത്തിലും സജീവമായ ബാബു, സിപിഎം നേതാക്കളുമായി അടുപ്പം പുലര്‍ത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്. പെരുന്ന കരയോഗം ഭാരവാഹിയായിരുന്ന ബാബു കേസു വന്നതിനെ തുടർന്ന് രാജിവെച്ചു.
എസ്‌ഐടി അന്വേഷണം തുടരുന്ന സാഹചര്യത്തില്‍, ഉണ്ണികൃഷ്ണന്റെയും മുരാരി ബാബുവിന്റെയും സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും വിശദമായി പരിശോധിക്കപ്പെടും.
