മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്‍റെ കഴുത്ത് മുറിക്കുകയായിരുന്നു. കഴുത്തിൽ നിന്ന് ചോരവാര്‍ന്ന് യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു.തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മലപ്പുറം മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു
Advertisement

Advertisement

Advertisement

