മുട്ടയ്ക്കാട് സ്വദേശിനി സുനിതകുമാരിയാണ് (40) മരിച്ചത്. രാവിലെ അടുക്കളയിൽ ചായ ഉണ്ടാക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്.
സുനിതകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകൻ അഖിലും സമീപവാസികളും ചേർന്ന് ഇവരെ ഉടൻതന്നെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുനിതകുമാരി വീടിന് സമീപത്തായി ബേക്കറി നടത്തിവരികയായിരുന്നു. അപകടസമയത്ത് മകൾ ജോലിക്കു പോയിരുന്നെന്നും മകൻ അഖിൽ വീട്ടിലുണ്ടായിരുന്നെന്നുമാണ് വിവരം. അടുക്കളയിൽ നിന്നാണ് തീ പടർന്നു തുടങ്ങിയത്. ഗ്യാസ് ലീക്ക് ആയതാണ് അപകടകാരണമെന്ന നിഗമനത്തിലാണ് പോലീസ്.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം !!
Advertisement

Advertisement

Advertisement

