breaking news New

ശബരിമലയിലെ സ്വർണം തട്ടിക്കൊണ്ടു പോയ ഇടതുപക്ഷ സർക്കാർ രാജി വെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ദേവസ്വം ബോർഡ് അസ്സി.കമ്മിഷണർ ഓഫീസിലേക്ക് പ്രതിഷേധ ധർണ നടത്തി

തിരുവല്ല : ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന മതേതരത്വ മൂല്യം ഉയർത്തിപ്പിടിക്കുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമായ ശബരിമലയെ കൊള്ളയടിക്കുന്ന ഇടതുപക്ഷ സർക്കാരിലെ ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡൻ്റും രാജിവച്ച് വിശ്വാസ സമൂഹത്തോട് മാപ്പ് പറയണമെന്ന് കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ശബരിമലയിൽ അടക്കം ദേവസ്വം ബോർഡിന് കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ വിശ്വാസികൾ നൽകിയ സ്വർണ്ണം അപഹരിക്കപ്പെട്ടതിൻ്റ് കണക്കുകൾ പുറത്തുവരുന്നതിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദിത്തപ്പെട്ടവർ രാജിവച്ച് വിശ്വാസ സമൂഹത്തോട് മാപ്പ് പറയണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ദേവസ്വം അസ്സി.കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ധർണയും സംഘടിപ്പിച്ചു.

പ്രതിഷേധ ധർണ്ണ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ഭരണത്തിൽ വിശ്വാസികൾക്ക് മാത്രമല്ല ദൈവങ്ങൾക്ക് പോലും രക്ഷയില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. ഉന്നത അധികാര സമിതി അംഗങ്ങളായ സാം ഈപ്പൻ , ഷിബു പുതുക്കേരി, സക്കറിയ കരുവേലി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജോമോൻ ജേക്കബ്, സജി കൂടാരത്തിൽ, ഷാനു മാത്യു, ടിന്റു മാത്യു, ടിജു ചാക്കോ, ജോസ് തേക്കാട്ടിൽ, മാത്യു മുളമൂട്ടിൽ, ബിജു അലക്സ് മാത്യു, ഫിലിപ്പ് ജോർജ്, ദിലീപ് മത്തായി, ജോർജി മാത്യു, ജോയ് പഴിയാരത്ത് ഫിജി ഫെലിക്സ് എന്നിവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t