പരിക്കേറ്റ വിദ്യാര്‍ഥി യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത കോതമംഗലം പൊലീസ്, പെണ്‍സുഹൃത്തിന്റെ പിതാവ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു.
മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തുമായി ചാറ്റ് ചെയ്ത പിതാവ് 17കാരനെ രാത്രി വീട്ടില്‍ നിന്നു പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ കാറില്‍ കയറ്റി കൊണ്ടുപോയി കുട്ടിയെ വാടക വീട്ടില് എത്തിച്ച് മർദ്ദിക്കുക ആയിരുന്നു. വടികൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന് 17കാരന്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോതമംഗലത്ത് 17കാരനായ വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ചു !!
Advertisement

Advertisement

Advertisement

