കോഴഞ്ചേരി പാലത്തിന് നൂറു മീറ്റർ മുമ്പിലാണ് കുഴികൾ രൂപപ്പെട്ടത്.
റോഡിൻ്റെ ശോജനീയാവസ്ഥ മൂലം ഈ വഴി കടന്നു പോകുന്ന സ്വകാര്യ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, പ്രൈവറ്റ് ബസ്സുകൾ തുടങ്ങിയ വാഹനങ്ങൾക്ക് തുടർച്ചയായി അറ്റകുറ്റപ്പണികൾ കൂടുന്നതും വാഹന ഉടമകളെ പ്രതിസന്ധിയിൽ ആക്കുന്നു.
നിരവധി പരാതികൾ ഉയർന്നു വന്നെങ്കിലും അധികാരികളുടെ നിഷ്ക്രിയ മനോഭാവം സാധാരണ ജനങ്ങളുടെ നടുവൊടിക്കുന്നു. വളരെ അധികം തിരക്കേറിയ ഈ റോഡിലൂടെ കാൽ നടയാത്രക്കാർ ജീവൻ മുറുകെപ്പിടിച്ച് ഭയത്തോടെയാണ് യാത്രകൾ ചെയ്യുന്നത്. ഈ ഭാഗങ്ങളിൽ നിത്യേന നിരവധി അപകടങ്ങൾ നടക്കാറുണ്ടെന്നും അധികാരികൾ വേണ്ടത്ര ജാഗ്രത കൈക്കൊണ്ടില്ലങ്കിൽ ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും പ്രദേശവാസികൾ പറഞ്ഞു.
ദിവസേന ആയിരങ്ങൾ സഞ്ചരിക്കുന്ന സംസ്ഥാന പാതയുടെ ശോജനീയ അവസ്ഥയിൽ എന്നും നഷ്ടങ്ങൾ സഹിക്കുന്നതും, വിഡ്ഢികളാകുന്നതും വോട്ടവകാശമുള്ള പ്രതികരണ ശേഷി നഷ്ടമാകുന്ന ജനങ്ങൾ മാത്രം.
റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം
സി മീഡിയ ഓൺലൈൻ


