അനിലിന്റെ മൃതദേഹം പൊന്നമ്പലമേട് വനത്തില്‍ ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തി.
പൊന്നമ്പലമേട് പാതയിലെ ഒന്നാം പോയിന്റിന് സമീപം കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നാണ് അനില്‍കുമാര്‍ പുറപ്പെട്ടത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട അനില്‍കുമാര്‍ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് പോയതെന്നാണ് പ്രാഥമിക വിവരം. മൂന്നുദിവസമായി കാണാതായതിനെ തുടര്‍ന്നാണ് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്.
പത്തനംതിട്ട പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഫോറസ്റ്റ് വാച്ചര്‍ അനില്‍ കുമാര്‍ (32) കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
Advertisement

Advertisement

Advertisement

