ജേക്കബ് തോമസ് എന്നയാളുടെ തെക്കേമല ജംഗ്ഷനിലുള്ള ഹോംടെക് ട്രൈഡേഴ്സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സാനിറ്ററി വെയര്‍ ഉല്‍പന്നങ്ങള്‍ കട കുത്തിത്തുറന്ന്
കടത്തിക്കൊണ്ടുപോയത്.
കടയുടമയുടെ പിതാവ് മരണപ്പെട്ടതിനാല്‍ മൂന്ന് ദിവസമായി കട അടവായിരുന്നു. വെള്ളിയാഴ്ച രാവിലെ 11ന് കട തുറന്നിരുന്നു. ഇതിന് ശേഷം അല്‍പം കഴിഞ്ഞ് കട അടച്ചു. പിന്നീട് തിങ്കളാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് പിന്‍ഭാഗത്തെ ഷട്ടറിന്റെ ലോക്ക് പൊളിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കവര്‍ പൊളിച്ച് സാനിറ്ററി വെയര്‍ ഉല്‍പന്നങ്ങള്‍ മാത്രം മോഷ്ടിച്ചതായി കണ്ടത്.
മണം പിടിച്ചെത്തിയ പൊലീസ് നായ സംഭവസ്ഥലത്ത് നിന്നും പത്തനംതിട്ട ഭാഗത്തേക്കുള്ള ബസ്സ്റ്റോപ്പില്‍ എത്തി നില്‍ക്കുകയായിരുന്നു. സാനിറ്ററി വെയര്‍ ഉല്‍പന്നങ്ങള്‍ ഇവിടെ എത്തിച്ച് വാഹനത്തില്‍ കൊണ്ട് പോയതാവാമെന്ന് പൊലീസ് പറയുന്നു. കടയിലെ സിസിടിവി ക്യാമറ പ്രവര്‍ത്തന ക്ഷമമല്ലാത്തതിനാല്‍ ദൃശ്യങ്ങളൊന്നും ലഭ്യമല്ല. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന നിഗമനത്തില്‍ സമീപത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പത്തനംതിട്ട കോഴഞ്ചേരിയില്‍ അടച്ചിട്ട സാനിറ്ററിവെയര്‍ കടയില്‍ രണ്ട് ലക്ഷം രൂപയുടെ കവര്‍ച്ച !!
Advertisement

Advertisement

Advertisement

