breaking news New

പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആപ് ആയ പെർപ്ലെക്‌സിറ്റി ഔദ്യോഗികമായി അവരുടെ കോമറ്റ് ബ്രൗസർ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമാക്കി

ഇപ്പോൾ, ഉപയോക്താക്കൾക്ക് ബ്രൗസർ ഡൗൺലോഡ് ചെയ്യാനും കോമറ്റ് അസിസ്റ്റന്റ് ഉപയോഗിക്കാനും കഴിയും. ടാബുകൾ കൈകാര്യം ചെയ്യുക, ഓൺലൈനിൽ ഷോപ്പിംഗ് നടത്തുക, ഇമെയിലുകൾ ഡ്രാഫ്റ്റിംഗ് ചെയ്യുക എന്നിങ്ങനെയുള്ള പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി എഐ നിരവധി കാര്യങ്ങൾക്ക് വിനിയോഗിക്കാം.

സൗജന്യ പ്ലാനിലുള്ളവ ഉൾപ്പെടെ എല്ലാ ഉപയോക്താക്കൾക്കും കോമറ്റിലേക്ക് ഇപ്പോൾ ആക്‌സസ് ലഭിക്കുമെന്ന് പെർപ്ലെക്‌സിറ്റി സിഇഒ: അരവിന്ദ് ശ്രീനിവാസ് അറിയിച്ചു. വൈകാതെ ഈ എഐ ബ്രൗസറിന്റെ മൊബൈൽ പതിപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം എക്‌സിലൂടെ വെളിപ്പെടുത്തി.

ജൂലൈ മുതൽ കോമറ്റിനായുള്ള വെയിറ്റ്‌ലിസ്റ്റ് ദശലക്ഷക്കണക്കിന് കവിഞ്ഞതായും പുതിയ ബ്രൗസർ പരീക്ഷിക്കാൻ ഉപയോക്താക്കൾ കാത്തിരിക്കുകയാണെന്നും തിരിച്ചറിഞ്ഞാണ് ഈ തീരുമാനമെന്ന് പെർപ്ലെക്‌സിറ്റി അറിയിക്കുന്നു.
കോമറ്റ് അസിസ്റ്റന്റ് ഒരു വ്യക്തിഗത എഐ അസിസ്റ്റന്റായി പ്രവർത്തിക്കുന്നു.

ഗൂഗിൾ ജെമിനിയെ ക്രോമിലേക്ക് സംയോജിപ്പിച്ച സമയത്താണ് ഈ പ്രഖ്യാപനം. ഈ വർഷം ആദ്യം, ക്രോം സ്വന്തമാക്കാൻ പെർപ്ലെക്‌സിറ്റി 34.5 ബില്യൺ ഡോളറിന്റെ ബിഡ് നടത്തിയിരുന്നു.

പെർപ്ലെക്‌സിറ്റി പ്രോ, പെർപ്ലെക്‌സിറ്റി മാക്‌സ് വരിക്കാർക്ക് കോമറ്റ് പ്ലസ് സൗജന്യമായി ലഭിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t