breaking news New

പ്രശസ്ത മേക്കപ്പ് മാന്‍ വിക്രമന്‍ നായർ (81) അന്തരിച്ചു

മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് കലാ ജീവിതം തുടങ്ങിയത്. പ്രിയദര്‍ശന്‍, വേണു നാഗവള്ളി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു.

ചിത്രം , കിലുക്കം, തേന്മാവിന്‍ കൊമ്പത്ത് , കാലാപാനി, ഏയ് ഓട്ടോ, ചന്ദ്ര ലേഖ, ഗര്‍ദ്ദിഷ്, വന്ദനം, ലാല്‍സലാം, താളവട്ടം, വിരാസത്ത് ഹേ രാ പേഹ്രി, മേഘം തുടങ്ങി 150 ഓളം മലയാളം ഹിന്ദി തമിഴ് ചിത്രങ്ങളില്‍ സജീവമായിരുന്നു.

കുമാര സംഭവത്തില്‍ ശ്രീദേവി,ജ്യോതിക എന്നിവര്‍ക്ക് ആദ്യമായി ചമയം നിര്‍വ്വഹിച്ചു.1995 ബാംഗ്ലൂര്‍ മിസ്സ് വേള്‍ഡ് മത്സരത്തില്‍ ചമയക്കാരനായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t