breaking news New

ഇനി വാട്‌സ്ആപ്പ് ന്യൂജന്‍ ; ആറ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു ...

പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്.

ഷെയര്‍ ലൈവ് ആന്‍ഡ് മോഷന്‍ പിക്‌ചേര്‍സ്:

വാട്‌സ്ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്‌ഡ് ഐഒഎസ് യൂസര്‍മാരെ ലൈവ് ഫോട്ടോളും മോഷന്‍ ഫോട്ടോകളും പങ്കുവെക്കാന്‍ അനുവദിക്കുന്നു. ചിത്രങ്ങള്‍ ഓഡിയോയും ആനിമേഷനും നല്‍കി ജിഫാക്കി മാറ്റം. ഇവ വീഡിയോ ആയി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കാം.

മെറ്റ എഐ-ബാക്ക്‌ഡ് ചാറ്റ് തീംസ്:

മെറ്റ എഐയുടെ സഹായത്തോടെ പുത്തന്‍ ചാറ്റ് തീമുകള്‍ അവതരിപ്പിച്ചിരിക്കുന്നതാണ് മറ്റൊന്ന്. കസ്റ്റം ചാറ്റ് തീമുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വാട്‌സ്ആപ്പ് ശ്രമിക്കുന്നു.

വീഡിയോ കോള്‍ ബാക്ക്‌ഗ്രൗണ്ട് വിത്ത് മെറ്റ എഐ:

വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ മെറ്റ എഐയുടെ സഹായത്തോടെ ആകര്‍ഷകമായ പശ്‌ചാത്തലങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുന്ന ഫീച്ചറാണിത്.

ഡോക്യുമെന്‍റ് സ്‌കാനിംഗ് ഓണ്‍ ആന്‍ഡ്രോയ്‌ഡ്:

വാട്‌സ്ആപ്പ് വഴി നേരിട്ട് ഡോക്യുമെന്‍റുകള്‍ സ്‌കാന്‍ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും പ്രാപ്‌തമാക്കുന്ന ഫീച്ചറാണിത്. ഡോക്യുമെന്‍റ് സ്‌കാനിംഗിനായി തേഡ്-പാര്‍ട്ടി ആപ്പുകളെ ആശ്രയിക്കുന്നത് ഇതോടെ ഒഴിവാക്കാം.

സീംലെസ് ഗ്രൂപ്പ് സെര്‍ച്ച്:

വാട്‌സ്ആപ്പിലെ ഗ്രൂപ്പ് പേരുകള്‍ അനായാസം സെര്‍ച്ച് ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് സെര്‍ച്ച് ചെയ്‌താല്‍, നിങ്ങള്‍ ഒന്നിച്ച് അംഗങ്ങളായ എല്ലാ ഗ്രൂപ്പുകളും അറിയാന്‍ സാധിക്കും.

പുതിയ സ്റ്റിക്കര്‍ പാക്ക്:

വാട്‌സ്ആപ്പിലേക്ക് ആകര്‍ഷകമായ സ്റ്റിക്കര്‍ പാക്കുകള്‍ വരുന്നതാണ് ഈ പുത്തന്‍ ഫീച്ചറിന്‍റെ പ്രത്യേകത.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t