breaking news New

നടൻ മമ്മൂട്ടിയുടെ റീ എൻട്രിയുടെ സന്തോഷത്തിലാണ് എല്ലാ ആരാധകരും : താരം സിനിമാ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് ...

സ്വയം ഡ്രൈവ് ചെയ്‌താണ് അദ്ദേഹം ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത്. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താരം പുതിയ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.

ടൊയോട്ടയുടെ ലാൻഡ് ക്രൂയിസറിൽ ചാരി സ്റ്റൈലൻ ലുക്കിൽ ആണ് താരത്തെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. ‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ ഞാൻ വീണ്ടും ആഗ്രഹിക്കുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ പോരാ…’ എന്നാണ് താരം പങ്കുവെച്ച ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ‘The camera is calling…’ എന്നും താരം പോസ്റ്റിൽ പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t