ബാക്ടീരിയകളെ ഉപയോഗിച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള പ്ലാസ്റ്റിക് നിര്‍മിക്കാനാണ് ജപ്പാൻ തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ബാക്ടീരയകളെ ഉപയോഗിച്ച് നിര്‍മിക്കുന്ന പ്ലാസ്റ്റിക്ക് പരിസ്ഥിതി സൗഹൃദമായത് മാത്രമല്ല, മറ്റു ചില ഗുണങ്ങള്‍ കൂടി അതിനുണ്ട്.
നൈട്രജൻ അടിസ്ഥാനമാക്കി ഉത്പാദിപ്പിക്കാവുന്ന വസ്തുക്കളെ, പ്ലാസ്റ്റിക്കിലെ അപകടകരമായ വസ്തുക്കളുടെ സ്ഥാനത്ത് മാറ്റി സ്ഥാപിക്കാനാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യം വെയ്ക്കുന്നത്. പി ഇ ടി പ്ലാസ്റ്റിക്കിലെ ടെറെഫ്താലിക് ആസിഡ്, ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കളെ മാറ്റിസ്ഥാപിക്കാനാണ് ലക്ഷ്യം.
എസ്ഷെറിച്ചിയ കോളി (ഇ. കോളി) ബാക്ടീരിയയിൽ മാറ്റം വരുത്തിയാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇപ്രകാരം നിര്‍മിക്കുന്ന പ്ലാസ്റ്റിക് പരിസ്ഥിതി സൗഹൃദം മാത്രമല്ല കൃഷിക്കും മറ്റും ഗുണകരവുമാണ്.
ബാക്ടീരിയ ഗ്ലൂക്കോസിന് ഭക്ഷണം നൽകി ജൈവപരവുമായ പ്രക്രിയയിലൂടെ പിഡിസിഎ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകൾ ചേർത്താണ് പുതിയ കണ്ടുപിടുത്തം നടത്തുന്നത്. പുതിയ കണ്ടുപിടിത്തത്തിലൂടെ പെട്രോളിയം അധിഷ്ഠിതമായ പ്ലാസ്റ്റിക് ഉത്പാദനം കുറയ്ക്കാനും പ്ലാസ്റ്റിക് നിര്‍മാണത്തില്‍ ജൈവ ആധിപത്യം സ്ഥാപിക്കാനും പുത്തൻ കണ്ടുപിടിത്തത്തിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നു.
പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത പുത്തൻ പ്ലാസ്റ്റിക് കണ്ടെത്തി ജപ്പാൻ ...
Advertisement

Advertisement

Advertisement

