ആഴ്ചയിൽ ഒരു ദിവസമെങ്കിലും മൊബൈൽ ഫോൺ റീസ്റ്റാർട്ട് ചെയ്യണം എന്നാണ് വിദഗ്ധർ പറയുന്നത്. ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും റീസ്റ്റാർട്ട് ചെയ്യുന്നത് പോലെത്തന്നെ മൊബൈലുകൾക്കും ആ പ്രക്രിയ അത്യാവശ്യമാണ്. ഫോണിൻ്റെ സ്പീഡിനും മറ്റും റീസ്റ്റാർട്ട് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അനാവശ്യമായ മെമ്മറി ക്ലിയർ ചെയ്യാനും ബാറ്ററി കപ്പാസിറ്റി വർധിപ്പിക്കാനും മറ്റും ഇങ്ങനെ ചെയ്യുന്നത് ഉപകരിക്കും.
നമ്മൾ നിരന്തരം നേരിട്ടുവരുന്ന പ്രതിസന്ധികളായ നെറ്റ്‌വർക്ക് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അപ്‌ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഫോൺ ചൂടാക്കുക എന്നിവയ്ക്കും പരിഹാരം കാണാനാകും.
ബാക്ക്ഗ്രൗണ്ട് ആപ്പുകളുടെ പ്രവർത്തനം, വേഗം കുറഞ്ഞ പെർഫോമൻസ്, ബാറ്ററി വേഗം താഴുക തുടങ്ങിയവ ഇങ്ങനെ റീസ്റ്റാർട്ട് ചെയ്തില്ലെങ്കിൽ ഫോണിൽ സംഭവിച്ചേക്കാം. ഫോൺ ഇടയ്ക്കിടെ ഹാങ്ങ് ആകുക, ഫ്രീസ് ആകുക, നെറ്റ്‌വർക്ക് പ്രശ്നങ്ങളും ഉണ്ടായേക്കാം.
മൊബൈൽ നല്ല രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ പെട്ടെന്ന് മോശമായി പോകും : നല്ല രീതിയിൽ വർക്ക് ചെയ്യാൻ ചില കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട് : അതിൽ പ്രധാനപ്പെട്ട ഒന്നാണ് മൊബൈൽ റീസ്റ്റാർട്ട് ചെയ്യുക എന്നത് : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
Advertisement

Advertisement

Advertisement

