breaking news New

കന്നിമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കും

വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 20-ന് സഹസ്രകലശപൂജ, 21-ന് സഹസ്രകലശാഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് രാത്രി 10-ന് നട അടയ്ക്കും.

20-ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പ്രത്യേകം സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. ആഗോള അയ്യപ്പസംഗമം 20-ന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. 3000-ലേറെ അയ്യപ്പഭക്തര്‍ പങ്കെടുക്കും. കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5