breaking news New

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയിലേക്ക് ഇടിച്ചുകയറി ഗേറ്റും മതിലും തകർന്നു

പുലർച്ചെ രണ്ടു മണിയോടെ പുനലൂർ ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് മെറ്റലുമായി വന്ന ടോറസ് ലോറിയാണ് അപകടം ഉണ്ടാക്കിയത്.

കൊട്ടാരക്കര പുലമണ്ണിലെ വിജയാസ് ഹോസ്പിറ്റലിന്റെ ഗേറ്റും മതിലുമാണ് ഇടിച്ചു തകർത്തത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ഡ്രൈവർ
ആര്യങ്കാവ് 16 ഏക്കർ ചരിവിളവീട്ടിൽ സൂര്യ (26) ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർ ഫോഴ്‌സ് എത്തിയാണ് സൂര്യയെ പുറത്ത് എടുത്തത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. കൊട്ടാരക്കര പോലിസ് കേസെടുത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5