പാലക്കാട് വളാഞ്ചേരി സ്വദേശി സഞ്ജയ്, കല്ലുവാതുക്കൽ സ്വദേശി വിജിൽ, വാമനപുരം സ്വദേശി അജിത്ത് എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കൊട്ടാരക്കര അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ആയിരുന്നു അപകടം നടന്നത്.നീലേശ്വരത്ത് വിവാഹ വീട്ടിലെത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുകളിൽ ഒരെണ്ണം എതിരെ വന്ന ബുള്ളറ്റുമായി ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു. അജിത്തായിരുന്നു ബുള്ളറ്റ് ഓടിച്ചിരുന്നത്.
യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിലുണ്ടായിരുന്ന പാലക്കാട് വളാഞ്ചേരി സ്വദേശി അക്ഷയ്ക്ക് പരുക്കേറ്റു.ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. അപകടകാരണം സംബന്ധിച്ച് പോലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തും.
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു !!
Advertisement

Advertisement

Advertisement

