breaking news New

തിരുവനന്തപുരം പാലോട് മുത്തശ്ശനെ ചെറുമകൻ കുത്തിക്കൊലപ്പെടുത്തി !!

കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചെറുമകനായ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടിഞ്ഞാറിലാണ് സംഭവം.

പോലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, പ്രതിയായ സന്ദീപ് മദ്യലഹരിയിലായിരുന്നു. ഈ അവസ്ഥയിൽ മുത്തശ്ശനുമായി വഴക്കുണ്ടാവുകയും തുടർന്ന് അക്രമം നടത്തുകയുമായിരുന്നു. കൊല്ലപ്പെട്ടത് ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണി ആണ്.

മൃതദേഹം പാലോട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് പ്രതിയായ സന്ദീപിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5