സ്കോഡ തങ്ങളുടെ പുതിയ നാലാം തലമുറ ഒക്ടാവിയ ആർഎസ് ഈ വർഷം നവംബറിൽ ഇന്ത്യയിൽ പുറത്തിറക്കും. 2025ലെ ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് ഈ പെർഫോമൻസ് സെഡാൻ ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. 2024ൽ ആഗോള വിപണികളിൽ മുഖംമിനുക്കൽ ലഭിച്ചതിന് ശേഷമാണ് ഈ മോഡൽ ഇന്ത്യയിലെത്തിയത്.
ഏകദേശം രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടാവിയ നെയിംപ്ലേറ്റ് ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. മുമ്പ് ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള സെഡാൻ ആയിരുന്നു വിൽപ്പനയ്ക്ക് വച്ചിരുന്നത്. 2023ൽ ബിഎസ് 6 ഫേസ് 2 മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ ഈ സെഡാൻ നിർത്തലാക്കപ്പെട്ടു.
ആംഗുലർ ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള പുതിയ മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളുള്ള പുതുക്കിയ ഫ്രണ്ട് ഫാസിയ, ഗ്രില്ലിലും ടെയിൽ ലാമ്പുകളിലും മാറ്റങ്ങൾ എന്നിവയടക്കം ഒക്ടാവിയ നിരയിൽ ചില ശ്രദ്ധേയമായ മാറ്റങ്ങൾ 2024ലെ ഫെയ്‌സ്‌ലിഫ്റ്റ് കൊണ്ട് വന്നിട്ടുണ്ട്. അതേസമയം വലിയ വീലുകൾ, സ്‌പോർട്ടിയർ ബമ്പറുകൾ, ബൂട്ട് ലിപ് സ്‌പോയിലർ എന്നിവയുൾപ്പെടെ കൂടുതൽ സ്‌പോർട്ടിയർ ഡിസൈൻ ഘടകങ്ങൾ ആർഎസിൽ ചേർക്കുന്നു.
ക്യാബിനിലേക്ക് നോക്കുമ്പോൾ, മുന്നിൽ സ്‌പോർട്‌സ് സീറ്റുകളാണ് ആർഎസിന് ലഭിക്കുന്നത് റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, അലുമിനിയം പെഡലുകൾ എന്നിവയും മറ്റ് പ്രധാന ഫീച്ചറുകൾ. എന്നാൽ കൂടുതൽ ശ്രദ്ധേയമായ അപ്‌ഡേറ്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പ് നൽകിയിരുന്ന 10 ഇഞ്ച് യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി, RS-ൽ 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇന്ത്യയിലെ സ്റ്റാൻഡേർഡ് നാലാം തലമുറ സെഡാനിൽ സ്റ്റാൻഡേർഡായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്ലോസ് ബ്ലാക്ക് ആക്സന്റുകൾ, ഹണികോമ്പ് മെഷ് ഗ്രിൽ, വലിയ അലോയ് വീലുകൾ, വ്യത്യസ്തമായ ബോഡി കിറ്റ് തുടങ്ങിയ സ്പോർട്ടി സ്‌റ്റൈലിങ് ടച്ചുകൾ സാധാരണ ഒക്ടാവിയയിൽ നിന്ന് ആർഎസിനെ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണ്.
അന്താരാഷ്ട്രതലത്തിൽ ശക്തമായ പെർഫോമൻസിന്റെ പേരിലാണ് സ്‌കോഡ ഒക്ടാവിയ ആർഎസ് അറിയപ്പെടുന്നത്. 2.0 ലിറ്റർ ടർബോ- പെട്രോൾ, 7-സ്പീഡ് DSG ഓട്ടോമാറ്റിക് എന്നിവയുള്ള പവർട്രെയിൻ ആയിരിക്കും വാഹനത്തിന്റെ ഏറ്റവും വലിയ ആകർഷണം. ഇത് 261 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും 6.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയുന്നതാണ് ഇതിന്റെ എഞ്ചിൻ കപാസിറ്റി. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു..
മുമ്പ് പ്രാദേശികമായി അസംബിൾ ചെയ്ത സ്റ്റാൻഡേർഡ് ഒക്ടാവിയയിൽ നിന്ന് വ്യത്യസ്തമായി, ആർഎസ് സെഡാൻ പൂർണ രൂപത്തിലായിട്ടായിരിക്കും ഇന്ത്യയിൽ എത്തുക. മോഡലിന് 50 ലക്ഷം രൂപയ്ക്ക് അടുത്തായിരിക്കും വാഹനത്തിന്റെ എക്സ്-ഷോറൂം വില എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് പ്രമുഖ കാർ നിർമ്മാതാക്കളായ സ്‌കോഡയുടെ ഒക്ടാവിയ ആർഎസ് മോഡൽ
Advertisement

Advertisement

Advertisement

