breaking news New

വിദ്യാഭ്യാസം എന്നത് നന്മയുള്ള സമൂഹ സൃഷ്ടിക്കാവണം : ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി

തിരുവല്ല : സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ സാധിക്കുവെന്നും അപരനെ കരുതുന്ന വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയുള്ളുവെന്നും വൈ.എം.സി.എ മുൻ ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി.

വൈ.എം.സി.എ സബ് - റീജൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിലെ വെല്ലുവിളികളെയും അപായങ്ങളെയും നേരിടുവാനും അതിജീവിക്കുവാനുള്ള തിരിച്ചറിവും കരുത്തും യുവതലമറ വിദ്യാഭ്യാസത്തിലൂടെ നേടണമെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭാ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്താ അനുഗ്രഹ പ്രഭാഷണം നടത്തി. മാർത്തോമ്മ സഭാ വികാരി ജനറാൾ വെരി. റവ. ജോർജ് മാത്യു മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, മധ്യമേഖല കോ ഓർഡിനേറ്റർ എബി ജേക്കബ്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. ജോസഫ് നെല്ലാനിക്കൻ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, അഡ്വ. നിധിൻ കടവിൽ, പ്രോഗ്രാം കൺവീനർ സജി മാമ്പ്രക്കുഴിയിൽ, വർഗീസ് ടി. മങ്ങാട്, ജുബിൻ ജോൺ, കെ. സി മാത്യു, അഡ്വ എം ബി നൈനാൻ, തിരുവല്ല വൈ.എം.സി.എ വൈസ് പ്രസിഡൻ്റ് ജേക്കബ് വർഗീസ്, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.


വൈ.എം.സി.എ ദേശീയ സമിതിയുടെ വില്യം - മോർട്ട് അവാർഡ് ജേതാവ് ഡോ. എം. ജോസഫ് ചാക്കോ, അദ്ധ്യാപകനായി അൻപത് വർഷം പൂർത്തീകരിച്ച മുൻ സബ് - റീജൺ ചെയർമാൻ ഡോ. പി.സി വർഗീസ് എന്നിവർക്ക് സബ് - റീജണിൻ്റെ ആദരവ് സമർപ്പിച്ചു.

പത്താം ക്ലാസ്സു മുതൽ ഉന്നത വിജയം കൈവരിച്ച വൈ.എം.സി.എ കുടുംബാംഗങ്ങളെയും കല- കായിക രംഗത്ത് ഉയർന്ന നിലവാരം പുലർത്തിവരേയും ആദരിച്ചു.
സബ് - റീജൺ ഗായകസംഘം ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5