പരാതിയുടെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്രയിലെ സഹാർ പൊലീസ് ഇദ്ദേഹത്തെ പിടികൂടിയത്.
കൊച്ചിയിലെ എളമക്കര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സനൽ കുമാറിനെ കൊച്ചിയിലെത്തിക്കാനായി മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് അമേരിക്കയിൽ നിന്നെത്തിയ സനലിനെ മുംബൈയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.
സംഭവങ്ങളുടെ തുടർച്ചയായി, സനൽ കുമാർ ശശിധരൻ നടിയെ ടാഗ് ചെയ്തുകൊണ്ട് നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കൂടാതെ, നടിയുടേതെന്ന പേരിൽ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്നാണ് നടി പൊലീസിൽ പരാതി നൽകിയത്. സനൽ കുമാറിനെ കൊച്ചിയിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നടിയെ ലൈംഗികമായി അപമാനിച്ചെന്ന പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ മുംബൈയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു
Advertisement
Advertisement
Advertisement