എസ് യുവി ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ‘വിക്ടോറിസ്’ എന്ന പേരിലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. എന്നാല്‍ വില ഇതുവരെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ഉത്സവ സീസണില്‍ പുതിയ കാര്‍ വാങ്ങാനിരിക്കുന്നവരെ ആകര്‍ഷിക്കാനായാണ് വാഹനത്തിൻ്റെ മോഡല്‍ അവതരിപ്പിച്ചിച്ചിരിക്കുന്നത്. ഹൈബ്രിഡ്, സിഎന്‍ജി എന്നിവയുള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായാണ് ഈ മോഡല്‍ വരുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ എംഡിയും സിഇഒയുമായ ഹിസാഷി ടക്കൂച്ചി പറഞ്ഞു. ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്‌പോട്ട് മുന്നറിയിപ്പ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവന്‍ഷന്‍ തുടങ്ങി നിരവധി സവിശേഷതകളുള്ള ലെവല്‍-2 അഡാസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) ലഭിക്കുന്ന കാറായിരിക്കും വിക്ടോറിസെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ശേഷം മിഡ്-സൈസ് എസ് യു വി ശ്രേണിയിലേക്ക് എത്തുന്ന ബ്രാന്‍ഡിന്റെ രണ്ടാമത്തെ മോഡല്‍ എന്ന പ്രത്യേകതയും വിക്ടോറിസിനുണ്ട്. മാരുതി സുസുക്കിയുടെ അരീന ഡീലര്‍ഷിപ്പ് ശൃംഖല വഴിയായിരിക്കും മോഡല്‍ വിപണനത്തിന് എത്തുക. ആര്‍ട്ടിക് വൈറ്റ്, സ്‌പ്ളെന്‍ഡിഡ് സില്‍വര്‍, എറ്റേര്‍ണല്‍ ബ്ളൂ, സിസ്ലിംഗ് റെഡ്, ബ്ളൂയിഷ് ബ്ളാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീന്‍, ബ്ളാക്ക് റൂഫുള്ള സ്‌പ്ളെന്‍ഡിഡ് സില്‍വര്‍, ബ്ളാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ളാക്ക് റൂഫുള്ള എറ്റേര്‍ണല്‍ ബ്ളൂ എന്നിവയാണ് വാഹനത്തിലെ കളര്‍ ഓപ്ഷനുകള്‍.
സാങ്കേതികമായി കേന്ദ്രീകരിച്ചുള്ള ഡാഷ്ബോര്‍ഡ് ഡിസൈനാണ് മാരുതി വിക്ടോറിസിന്റെ ഏറ്റവും വലിയ സവിശേഷത. ഡാഷ്ബോര്‍ഡിന് മുകളില്‍ 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, വലതുവശത്ത് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ളേയും ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ട്. വിക്ടോറിസ് ഒരു 5 സീറ്റര്‍ എസ് യു വിയായിട്ടാണ് നിര്‍മിച്ചിരിക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തില്‍ വിക്ടോറിസില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡോള്‍ബി അറ്റ്മോസ്റ്റുള്ള 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാര്‍ ടെക്, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ക്യാബിന്‍ എയര്‍ ഫില്‍ട്ടര്‍, പവര്‍ഡ് ടെയില്‍ഗേറ്റ് തുടങ്ങി നിരവധി സവിശേഷതകള്‍ ഉണ്ട്.
എസ് യു വി വിഭാഗത്തില്‍ പുതിയ മോഡല്‍ അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി
Advertisement

Advertisement

Advertisement

