50 വയസ്സുള്ള സുജിത്താണ് മരണപ്പെട്ടത്. സമീപത്തെ ഭക്ഷണശാലയിലേക്ക് പോകാനായി വാഹനം നിർത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറാണ് സുജിത്തിനെ ഇടിച്ചത്. അപകടത്തെ തുടർന്ന് ഉടൻ തന്നെ സുജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവിടെ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ നടപടികൾ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പത്തനംതിട്ട ഏനാത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന കാറിടിച്ച് കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം
Advertisement

Advertisement

Advertisement

