പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനത്തിൻ്റെ ഉടമസ്ഥതയിൽ 1978 ൽ സ്ഥാപിതമായ മാർ പീലക്സിനോസ് പ്രൈവറ്റ് ITI യുടെ പൂർവ്വ വിദ്യാർത്ഥി സമ്മേളനം 2025 സെപ്റ്റംബർ 09 ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 വരെ നടത്തപ്പെടുന്നു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തുമ്പമൺ ഭദ്രാസധിപൻ
അഭി. ഡോ. ഏബ്രഹാം മാർ സെറാഫീം മെത്രാപ്പോലിത്ത അധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ പ്രശസ്ത സിനിമ സീരിയൽ നടി മഞ്ചു പത്രോസ് ഉദ്ഘാടനം ചെയ്യുന്നു. മീറ്റിംഗിൽ മുൻകാലങ്ങളിൽ പഠിച്ചവർ മുൻ അദ്ധ്യാപകർ , ബഹു വൈദിക ശ്രേഷ്ഠർ എന്നിവർ പങ്കെടുക്കുന്നു.
വിവിധ വർഷങ്ങളിൽ നൂറു കണക്കിന് കുട്ടികളാണ് ഇവിടെ നിന്നും പഠിച്ച് വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നത്. നിലവിൽ 4(MMV, Electrician,Draughtman Civil, Diseal Mechanic) ട്രേഡുകളിലായി 140 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
ഇവിടെ പഠിച്ച എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നതായി ഐറ്റിസി സെക്രട്ടറി ഫാദർ കോശി. വി. വർഗ്ഗീസ്, പ്രിൻസിപ്പാൾ ബിജു ജോർജ്ജ് എന്നിവർ പ്രസ്തവനയിൽ അറിയിച്ചു.
