എസ്.എൻ. പുരം സ്വദേശികളായ അലക്‌സ്‌മോൻ വി. സെബാസ്റ്റ്യൻ, വരുൺ വി. സെബാസ്റ്റ്യൻ എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പാമ്പാടി ഭാഗത്ത് നിന്ന് പള്ളിക്കത്തോട് ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന മേരി മാതാ ബസിന്റെ ജീവനക്കാരെയാണ് പ്രതികൾ ആക്രമിച്ചത്. കൂരോപ്പട വില്ലേജ് മാക്കൽപ്പടി സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ പ്രതികൾ സ്കൂട്ടർ ബസ്സിന് മുന്നിൽ കയറ്റിയിട്ട് തടസ്സമുണ്ടാക്കുകയായിരുന്നു. തുടർന്ന്, ഹെൽമെറ്റ് ഉപയോഗിച്ച് ജീവനക്കാരെ മർദ്ദിക്കുകയും ബസ്സിന്റെ മുൻവശത്തെ ചില്ല് തകർക്കുകയും ചെയ്തതായി പരാതിയുണ്ട്.
എസ്.എച്ച്.ഒ റിച്ചാർഡ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ. ഉദയകുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
കോട്ടയം പാമ്പാടിയിൽ സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാരെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
Advertisement

Advertisement

Advertisement

