വർഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാൾ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരൻ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ല. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോ? നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണെന്ന് സീമാ ജി നായർ ഫേസ്‌ബുക്കിൽ കുറിച്ചു.
വഴിതെറ്റുന്നുണ്ടെങ്കിൽ രണ്ടുപേരും തുല്യ പങ്കാളികളായിരിക്കുമെന്നും അതിൽ ഒരാളെ മാത്രം എങ്ങനെ കുറ്റം പറയുമെന്നും നടി ചോദിക്കുന്നു. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്തെങ്കിൽ മാത്രമാണ്. പൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാനിപ്പോ ഈ പോസ്റ്റ് ഇടുന്നത്. കമന്റ്ബോക്സ് ഓഫ് ചെയ്യുന്നില്ല. പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്നും സീമ പറയുന്നു.
കൂട്ട് കൂടി എല്ലാം ചെയ്തിട്ട് ഒരാൾ മാത്രം കുറ്റക്കാരൻ, വഴിതെറ്റുന്നെങ്കിൽ രണ്ടുപേരും തുല്യ പങ്കാളികളായിരിക്കും : ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്ക് പിന്തുണയുമായി നടി സീമ ജി നായർ
Advertisement
Advertisement
Advertisement