കണ്ണൂർ അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ എകെ ശ്രീലേഖ എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.മുറിയിൽ നിന്ന് ചുറ്റികയും ബോട്ടിലും കണ്ടെത്തി.
ഇന്നലെ വൈകിട്ട് പ്രേമരാജന്റെ ഡ്രൈവറായ സുരേഷ് എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബഹ്റൈനിൽ നിന്ന് വരുന്ന ഇവരുടെ മകൻ ഷിബിനെ കൊണ്ടുവരാൻ വിമാനത്താവളത്തിലേക്ക് പോകാനാണ് ഡ്രൈവർ വീട്ടിൽ എത്തിയത്.ഇവരുടെ മറ്റൊരു മകനും വിദേശത്താണ് . ഇവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
മന്ത്രി എ. കെ ശശീന്ദ്രന്റെ സഹോദരി പുത്രിയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി
Advertisement

Advertisement

Advertisement

