തിരുവല്ല :തോട്ടയ്ക്കാടൻ കുടുംബയോഗവും ഓണാഘോഷവും (31/8/25- ഞായറാഴ്ച) രാവിലെ 10 മണി മുതൽ കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിനൊപ്പം ദാമ്പത്യ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ദബതികളെയും 70- വയസ്സ് പിന്നിട്ടവരെയും ചടങ്ങിൽ ആദരിക്കുന്നതാണ്. ഇതുകൂടാതെ കുടുംബാംഗങ്ങളുടെ ഓണാഘോഷ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിന് മുന്നോടിയായി തൃക്കദളി മലയച്ചൻ തിരുവാതിര സംഘത്തിൻ്റ് മെഗാ തിരുവാതിരയും നടക്കും.
കുടുംബ സംഗമത്തിന്റെയും ഓണാഘോഷങ്ങളുടെയും ഉദ്ഘാടനം കുടുംബയോഗം പ്രസിഡണ്ട് ത്രിവിക്രമൻ പിള്ള പേങ്ങാട്ടിൽ നിർവഹിക്കുമെന്ന് വൈസ് പ്രസിഡണ്ട് വി . ആർ. രാജേഷ് വഞ്ചിമലയിൽ പറഞ്ഞു.

