നിരണം സ്വദേശിനി റീന (40), മക്കളായ അക്ഷര (8), അൽക്ക (6) എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്നാണ് പോലീസിൽ പരാതി.
തിരോധാനത്തിൽ നിർണായകമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കണ്ണശ്ശ സ്‌കൂളിലെ വിദ്യാർഥികളാണ് കുട്ടികൾ. ഓട്ടോഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പമാണ് റീനയും മക്കളും ആലുംതുരുത്തി ചന്തയ്ക്ക് സമീപം വാടക വീട്ടിൽ താമസിച്ചിരുന്നത്.
റീനയെ കാണാതായ വിവരം ഭർത്താവ് അനീഷ് രണ്ട് ദിവസങ്ങൾക്കുശേഷം, 21-ാം തീയതി രാത്രി മാത്രമാണ് കുടുംബത്തെ അറിയിച്ചതെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞു. അതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.
റീനയുടെ സഹോദരൻ റിജോയാണ് പുളിക്കീഴ് പോലീസിൽ പരാതി നൽകിയത്. ആറുദിവസം കഴിഞ്ഞിട്ടും യാതൊരു സൂചനയും ലഭിക്കാത്തതിനാൽ കുടുംബാംഗങ്ങൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
നിരണം അഞ്ചാംവാർഡിലെ യരുശലേം പള്ളിക്കടുത്തുള്ള കാടുവെട്ടിലാണ് റീനയുടെ മാതാപിതാക്കൾ താമസിക്കുന്നത്.
തിരുവല്ലയിൽ നിന്ന് വീട്ടമ്മയെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കാണാതായിട്ട് 11 ദിവസമായെന്ന് പരാതി
Advertisement

Advertisement

Advertisement

