breaking news New

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

ഞായറാഴ്‌ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനം തളർന്നു വീണതിനെ തുടർന്ന് രാജേഷിനെ കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. വീണപ്പോൾ തന്നെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് ആഞ്ചിയോപ്ലാസ്റ്റി ചെയ്തു. വെന്റിലേറ്റർ സഹായത്തോടെ തുടരുന്നു. ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇടയ്‌ക്ക് ചെറിയ ചലനങ്ങൾ മാത്രമുണ്ട്. തലച്ചോറിനെയും ചെറിയ രീതിയിൽ ബാധിച്ചതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനം രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തകനായ പ്രതാപ് ജയലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5