ഒരു കാലത്ത് സിനിമകളില്‍ നിറഞ്ഞു നിന്ന നടനായിരുന്നു അദ്ദേഹം. ഇന്ന് മകളും മരുമകനും വിളിക്കുക പോലുമില്ലെന്നും കൊല്ലം തുളസി പറഞ്ഞു. വല്ലാണ്ട് വിഷമം തോന്നിയ വേളയില്‍ ഗാന്ധി ഭവനില്‍ വന്ന് ആറ് മാസം കഴിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗാന്ധി ഭവനിൽ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയും മകളുമെല്ലാം ഉപേക്ഷിച്ച വേളയിലെ അവസ്ഥയും അദ്ദേഹം വൈകാരികമായി പറഞ്ഞു. ഭാര്യയും മകളുമൊക്കെ തന്നെ തിരസ്‌കരിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഒറ്റപ്പെട്ട് കഴിയുമ്പോഴാണ് ഗാന്ധി ഭവനില്‍ അഭയം തേടിയത്.
ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എഞ്ചിനിയറാണ്. മരുമകന്‍ ഡോക്ടറാണ്. ഓസ്‌ട്രേലിയയില്‍ സെറ്റില്‍ഡ് ആണ്. ഒന്ന് വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ്.ഒരു പിടി നമ്മുടെ കൈയ്യില്‍ വേണം. കാരണം ഏത് സമയത്താണ് എന്തെങ്കിലും സംഭവിക്കുക എന്ന് അറിയില്ല. ഇതെല്ലാം നമുക്ക് ഒരു പാഠമാമെന്നും- കൊല്ലം തുളസി പറഞ്ഞു. കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാകുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്.
”പലര്‍ക്കും അറിയാത്ത ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ ഗാന്ധി ഭവനിലെ ഒരു അന്തേവാസിയായിരുന്നു. അനാഥത്വം തോന്നിയപ്പോള്‍ സ്വയം ഇവിടെ വന്ന് ആറ് മാസം കിടന്നു. എന്റെ കൂടെ അഭിനയിച്ച വലിയ നാടക നടി ഇവിടെ ഇരിപ്പുണ്ട്. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ച ലൗലി. സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല. അതാണ് മനുഷ്യന്റെ അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിതത്തില്‍ പ്രതിസന്ധിയിലൂടെ കടന്നുപോയ കാര്യങ്ങള്‍ മനം നൊന്ത് തുറന്നു പറഞ്ഞ് നടന്‍ കൊല്ലം തുളസി
Advertisement

Advertisement

Advertisement

