breaking news New

ഗൂഗിൾ ഡിവൈസുകളുടെ ആരാധകർക്കിതാ സന്തോഷവാർത്ത

ഗൂഗിളിന്റെ പുതിയ പിക്സൽ 10 സീരീസ് ഉപകരണങ്ങൾ ഓഗസ്റ്റ് 20ന് എത്തുമെന്ന് റിപോർട്ടുകൾ.

വലിയ മാറ്റങ്ങളുമായാണ് ഇത്തവണ പിക്സലിന്റെ വരവെന്നാണ് കണക്കുകൂട്ടുന്നത്.

ടിപ്സ്റ്ററാകാൻ ഇവാൻ ബ്ലസ് എക്സിൽപങ്കുവെച്ച വിവരങ്ങൾ അനുസരിച്ച് പിക്സൽ 10 സീരീസ് ഫോണുകളിൽ സിം കാർഡ് സ്ലോട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരം. 10 സീരീസ് പൂർണമായും ഇ- സിം സാങ്കേതികവിദ്യയിലേക്ക് മാറുമെന്നാണ് കരുതുന്നത്. പൂർണമായും സിം കാർഡ് സ്ലോട്ട് ഇല്ലാത്ത ആദ്യ മോഡൽ ആയിരിക്കും ഇത്. ഇത്തരത്തിൽ ഇ സിം സംവിധാനത്തിലുള്ള ഫോണുകളെ ആദ്യം അമേരിക്കയിൽ മാത്രമാകും ഇറക്കുക.

സാധാരണ സിം ഉപയോഗിക്കാനാവുന്നത് പോലെ അത്ര എളുപ്പത്തിൽ ഇ-സിം ഉപയോഗിച്ച് സിം മാറ്റാൻ സാധിക്കില്ല എന്നതിനാൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. എന്നാൽ Google Pixel 10 Pro Foldൽ ഫിസിക്കൽ സിം സ്ലോട്ട് നിലനിർത്തുമെന്നാണ് കണക്കാക്കുന്നത്. വാട്ടർ റെസിസ്റ്റൻസ് കൂട്ടാനും, മറ്റ് ഘടകങ്ങൾക്കായി കൂടുതൽ സ്ഥലം ലഭിക്കാനും സിം സ്ലോട്ട് ഒഴിവാക്കുന്നത് വഴി സാധിക്കും.

നിലവിൽ പുറത്തുവന്ന CAD റെൻഡറുകളിൽ ഫിസിക്കൽ സിം സ്ലോട്ട് കാണിക്കുന്നുണ്ടെങ്കിലും, ഈ വിവരം ഇതുവരെ ഗൂഗിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിന് മുന്നേ മുൻപ് ഐഫോൺ 14, 15 മോഡലുകളിൽ eSIM മാത്രം ഉപയോഗിക്കുന്ന ഫോണുകൾ ആപ്പിൾ അമേരിക്കയിൽ ഇറക്കിയിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5