മൂവാറ്റുപുഴ തേനി റോഡില്‍ കല്ലൂര്‍ക്കാട് കോട്ടക്കവലയിലാണ് ദാരുണമായ അപകടം നടന്നത്.
കോട്ടക്കവല കുഴികണ്ടത്തില്‍ മണിയുടെ കാശിനാഥന്‍ (10) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറരയോടെ വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറങ്ങിയപ്പോള്‍ കല്ലൂര്‍ക്കാട് നിന്നും മൂവാറ്റുപുഴക്ക് പൈനാപ്പിള്‍ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.
വാഴക്കുളം ലിറ്റില്‍ തെരേസാസ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയാണ് കാശിനാഥന്‍. അപകടം കണ്ട് ഓടികൂടിയ നാട്ടുക്കാർ വിദ്യാർഥിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം !!
Advertisement

Advertisement

Advertisement

