ഒബെൻ എന്ന ഇരുചക്ര വാഹനനിർമാതാക്കളുടെ റോർ ഈസി എന്ന പുത്തൻ മോഡൽ ഇപ്പോൾ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. റോർ എന്ന ആദ്യ മോഡലിന് ലഭിച്ച സ്വീകാര്യതക്ക് പിന്നാലെയാണ് ഡെയ്‌ലി കമ്മ്യൂട്ടർ ഇലക്ട്രിക് ബൈക്ക് എന്ന വിശേഷണത്തോടെ ഇപ്പോൾ റോർ ഈസി (Oben Rorr EZ) വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്.
3.4 kWh, 4.4 kWh എന്നിങ്ങനെ വേരിയന്റുകളിൽ എത്തുന്ന വാഹനത്തിന്റെ ടെസ്റ്റ് റൈഡുകൾ കമ്പനി ഡീലർഷിപ്പുകളിൽ ലഭ്യമാണ്. യഥാക്രമം 1.27 ലക്ഷവും 1.37 ലക്ഷവുമാണ് വാഹനത്തിന് വില വരുന്നത്. ഇത് തുടക്കത്തിൽ ലഭ്യമാകുന്ന വിലയാണ്. വിലയിൽ പിന്നീട് വർധനവുണ്ടാകാം. ഓഗസ്റ്റ് 15 മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗതയിലെത്താൻ 3.3 സെക്കൻഡ് മതിയാകും. സിംഗിൾ ചാർജിൽ 175 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മൂന്ന് റൈഡിങ് മോഡുകളാണുള്ളത് ഇക്കോ, സിറ്റി, ഹാവോക്ക് എന്നിവയാണ് അത്. ബാറ്ററി 80 ശതമാനം ചാർജ് ആകാൻ ഒന്നരമണിക്കൂർ സമയമെ എടുക്കുകയുള്ളൂവെന്നും കമ്പനി അവകാശപ്പെടുന്നു.
ഗർജിക്കുന്ന കരുത്തുമായി ഇല്ക്ട്രിക്ക് മോട്ടോർസൈക്കിൾ രംഗത്തേക്ക് ഇതാ ഒരു പുത്തൻ താര പ്രവേശനം
Advertisement
Advertisement
Advertisement