അന്വേഷണം ആരംഭിച്ചതിനുശേഷം കടുത്ത മൗനത്തിലാണ് സെബാസ്റ്റ്യൻ. ചോദിച്ച എന്ത് ചോദ്യങ്ങൾക്കും ഒന്നും മറുപടി പറയാതെ ചിരിയുടെയും മൗനത്തിന്റെയും പിന്തുണയോടെ അന്വേഷണ സംഘത്തെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ് ഇയാൾ. ഇതോടെ തെളിവെടുപ്പിനും സാങ്കേതിക പരിശോധനകൾക്കുമാണ് അന്വേഷണ സംഘം കൂടുതൽ ഊന്നൽ നൽകുന്നത്.
ചേർത്തല പള്ളിപ്പുറത്തുള്ള സെബാസ്റ്റ്യന്റെ വീട്ടിൽ ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നിർണായകമായ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. വീട്ടിനകത്തും പരിസരങ്ങളിലും നിന്നായി സ്ത്രീകളുടെ വസ്ത്രങ്ങളുടെ ഭാഗങ്ങൾ, സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗുകൾ, കൂടാതെ കൂടുതൽ അസ്ഥിക്കഷ്ണങ്ങൾ എന്നിവ അന്വേഷണ സംഘം കണ്ടെത്തി. വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളം, മണ്ണ് എന്നിവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അസ്ഥിക്കഷ്ണങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
സെബാസ്റ്റ്യന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് കൂടുതൽ തെളിവുകൾ കണ്ടെത്താൻ ശ്രമം ശക്തമാക്കിയിരിക്കുകയാണ്. ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭൻ, സിന്ധു, ഐഷ എന്നീ സ്ത്രീകളുടെ തിരോധാനക്കേസുകൾക്കും പുതിയ തെളിവുകൾ ലഭിക്കാമെന്ന പ്രതീക്ഷയിലാണ് സംഘം. അതിനിടെ, ആലപ്പുഴയിലെ അന്വേഷണ സംഘം സെബാസ്റ്റ്യന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തും. സംശയകരമായ തെളിവുകൾ ഒന്നും വിട്ടയക്കാനില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
സൈക്കോ കില്ലർ ? കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ ജൈനമ്മയുടെ തിരോധാനകേസിൽ അറസ്റ്റിലായ സെബാസ്റ്റ്യനുമായി ബന്ധപ്പെട്ട തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുന്നു
Advertisement

Advertisement

Advertisement

