കാട്ടുപന്നിയുടെ ആക്രമത്തിൽ നിന്ന് കൃഷി നാശം സംഭവിച്ച കർഷകരെ സംരക്ഷിക്കുവാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നും
അതിനായി വാർഡ് തലങ്ങളിൽ പൊതുജനങ്ങളെ ഉൾപ്പെടുത്തി കർമ്മ സമിതികൾ രൂപികരിച്ച് അടിയന്തിരമായി ഇടപെടണമെന്നും രാത്രി കാലങ്ങളിൽ മെയിൻ റോഡുകളിൽ പോലും ഇരുചക്ര വാഹന യാത്രക്കാർക്ക് ഇവ അപകടങ്ങൾ സൃഷ്ടിക്കുന്നു.
അതിനാൽ പഞ്ചായത്ത് ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് സജി അലകസ് ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് (എം) കല്ലൂപ്പാറ മണ്ഡലം കമ്മറ്റി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് തോമസ് ചാണ്ടപ്പിള്ള കൈതയിൽ അദ്ധ്യക്ഷനായിരുന്നു.
നിയോജകമണ്ഡലം പ്രസിഡൻ്റ് സാം കുളപ്പുള്ളി, ജില്ലാ സെക്രട്ടറി ജേക്കബ് മാമൻ വട്ടശേരിൽ, അഡ്വ. ജേക്കബ് കെ ഇരണയ്ക്കൽ, ബിജു നൈനാൻ, അനിഷ് നെടുംമ്പള്ളിൽ, അനി കൂടായിൽ, അനിൽ എബ്രഹാം, പ്രസാദ് കൊച്ചു പാറയ്ക്കൽ, Pk കര്യൻ പാട്ടമ്പലത്ത്, രാജു പൂതക്കുഴി, MR തമ്പി എന്നിവർ പ്രസംഗിച്ചു.
കാട്ടുപന്നി ആക്രമത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കണം : സജി അലക്സ്
Advertisement

Advertisement

Advertisement

