breaking news New

കോട്ടയം കുറുപ്പന്തറയില്‍ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് താഴെവീണ് ഒരാള്‍ മരിച്ചു !!

കുറുപ്പന്തറ കുറുപ്പംപറമ്പില്‍ ജോസഫാണ് (ഔസേപ്പച്ചന്‍-58) മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മണ്ണാറപ്പാറ പള്ളിയില്‍ ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്കായിരുന്നു അപകടം.

പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറിയതായിരുന്നു മൂന്നുപേരും. ഇതിനിടെയാണ് അപകടമുണ്ടായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ ഇതരസംസ്ഥാന തൊഴിലാളിയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5