breaking news New

അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റണം : കേരള കോൺഗ്രസ്

പത്തനംതിട്ട/മല്ലപ്പള്ളി/
ആനിക്കാട് : കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിട ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, അപകടാവസ്ഥയിലായ വായ്പൂര് എം.ആർ. എസ്. എൽ.ബി. വി ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റണമെന്ന് കേരള കോൺഗ്രസ് ആനിക്കാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

തിരുവിതാംകൂർ രാജകുടുംബാംഗത്തിൻ്റെ നാമധേയത്തിലുള്ള സംസ്ഥാനത്തെ അപൂർവം സ്ഥാപനങ്ങളിലൊന്നാണിത്. സ്കൂളിൻ്റെ മുൻവശത്തുള്ള ആദ്യത്തെ പ്രധാന കെട്ടിടമാണ്, ജീർണ്ണാവസ്ഥയിൽ ഏതു സമയത്തും നിലം പൊത്തുന്ന നിലയിൽ നിൽക്കുന്നത്. ഈ കെട്ടിടം ക്ലാസ് മുറിയായി ഉപയോഗിക്കുന്നില്ലെങ്കിലും, വിനോദ കളികൾക്കിടയിൽ കുട്ടികൾ കെട്ടിടത്തിനുള്ളിൽ കയറാൻ സാധ്യതയുണ്ട്. അപകടം ഒഴിവാക്കാൻ അടിയന്തിര നടപടികൾ വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് തോമസ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ സീനിയർ ജനറൽ സെകട്ടറി കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. എം. എസ് ശ്രീദേവി, റ്റി.ജി. മാത്യു, എം.പി. ശശിധര കൈമൾ, മോളിക്കുട്ടി സിബി, കെ. ജി. ശ്രീധരൻ , ടി.ടി. കുഞ്ഞുമോൻ, പ്രകാശ് കോശി,മഞ്ജു പി ഐസക്, റ്റി.സി. വിജയൻ, വർഗീസ് തോമസ്, റേച്ചൽ റീന മാത്യു, മാത്യു തോമസ്, ജോസഫ് കുര്യൻ, ഇ.ജെ.അജയൻ, പി.എസ്.ഏബ്രഹാം, ലാലു വർഗീസ്, എം.ജെ. മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.


Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5