breaking news New

മലങ്കര സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാമത് ഓർമ്മപ്പെരുന്നാളിന് കൊടിയേറി

സഭാ ആസ്ഥാനത്ത് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ അരമന മാനേജർ യാക്കോബ് റമ്പാൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

ഫാ.ഏബ്രഹാം പി ജോർജ്, ഫാ.അശ്വിൻ ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായി. ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ജൂലൈ 7 ന് രാവിലെ വിശുദ്ധ കുർബാന ഫാ.കെ.കെ.വർഗീസ് (അങ്കമാലി ഭദ്രാസനം). ജൂലൈ 11 ന് വൈകീട്ട് വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള തീർത്ഥാടക സംഘത്തിന് അരമനയിൽ സ്വീകരണം നൽകും.

ജൂലൈ 12ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് അരമന മാനേജർ യാക്കോബ് റമ്പാൻ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5