breaking news New

കൊല്ലത്ത് തെരുവ് നായയുടെ നക്കേറ്റ് രോഗബാധിതനായി ചികിത്സ തേടിയ യുവാവ് പേവിഷ ബാധയെ തുടര്‍ന്ന് മരിച്ചതായി സ്ഥിരീകരണം

കുറ്റിക്കാട് പാറയില്‍ ബൈജു (44) ആണ് ചൊവ്വാഴ്ച രാത്രിയില്‍ മരിച്ചത്. അഞ്ചു മുതല്‍ ആറുമാസം മുമ്പ് തെരുവുനായ നക്കിയതായാണ് ബന്ധുക്കളുടെ മൊഴി.

ചൊവ്വാഴ്ച പകല്‍ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബൈജു കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പേവിഷ ലക്ഷണങ്ങളുണ്ടെന്നു കണ്ടെത്തിയ ഡോക്ടര്‍മാര്‍ ബൈജുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതനുസരിച്ചില്ല. രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണാനന്തരം കടയ്ക്കല്‍ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിശോധകള്‍ക്ക് ശേഷം മരണകാരണം പേവിഷ ബാധയെന്ന് ആരോഗ്യവകുപ്പും പൊലീസും സ്ഥിരീകരിച്ചു.

ബൈജുവുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായവര്‍, ഇന്‍ക്വസ്റ്റ് നടപടികളില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍, ആശുപത്രിയിലെ ഡ്യൂട്ടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം അടിയന്തരമായി പേവിഷ വാക്സിന്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചിലര്‍ മുന്നോടിയായി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ബൈജുവുമായി സമ്പര്‍ക്കം ഉണ്ടായ മറ്റ് മുഴുവന്‍ വ്യക്തികളും ഉടന്‍ വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5