breaking news New

ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് സുസുക്കി എത്തുന്നു

2025ലെ ഓട്ടോ എക്സ്പോയിൽ വാഹനപ്രേമികളുടെ മനം കവർന്ന സുസൂക്കിയുടെ ഇലക്ട്രിക്ക് സ്കൂട്ടറാണ് ഇ ആക്സസ്. ആക്‌സസ് 125 എന്ന സ്കൂട്ടറിന്റെ ഇലക്ട്രിക്ക് പതിപ്പാണ് ഇ ആക്സസ്. ഇന്ത്യൻ വിപണിയിലേക്ക് സുസിക്കി അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക്ക് സ്കൂട്ടറാണ് ഇത്.

ജൂണിലാണ് ഈ പുത്തൻ സ്കൂട്ടർ വിപണിയിലേക്കെത്തുന്നത്. വാഹനത്തിന്റെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ആദ്യം 30 നഗരങ്ങിളാലിയിരിക്കും ഈ പുതിയ സ്കൂട്ടർ എത്തുക. വൃത്തിയുള്ള ഒരു ഡിസൈനിലാണ് ഇ ആക്സസ് എത്തുന്നത്. വാഹനത്തിന്റെ പുറകുവശത്തെ ഡിസൈൻ ആക്സസിന്റെ പഴയ മാതൃക തന്നെയാണ് പിൻ തുടർന്നിരിക്കുന്നത്.

ഡ്യുവൽ ടോൺ കളർ ഓപ്ഷനിലാണ് ഇ ആക്സസ് എത്തുന്നത്. നിരവധി കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഉള്ള ടിഫ്ടി സ്‌ക്രീനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിറ്റിവിറ്റി, സ്മാർട്ട്ഫോൺ അലേർട്ടുകൾ, ലൈവ് നാവിഗേഷൻ, വെതർ ഇൻഫർമേഷനുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിൽ ലഭ്യമാണ്. 2A യുഎസ്ബി പോർട്ടും വാഹനത്തിലുണ്ട്. 17 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും ലഭിക്കും.

ഒരു തവണ ചാർജ് ചെയ്താൽ 95 കി.മി മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3.07kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിന് ഊർജം നൽകുന്നത്. 4 മണിക്കൂർ 30 മിനിറ്റാണ് 80% ചാർജാകാൻ എടുക്കുന്ന സമയം. എന്നാൽ ബാറ്ററി ഫുൾ ചാർജിലെത്താൻ 6 മണിക്കൂറും 20 മിനിറ്റും പിടിക്കും.

ഇക്കോ, റൈഡ് മോഡ് A, റൈഡ് മോഡ് B എന്നിങ്ങനെ മൂന്ന് റൈഡിങ്ങ് മോഡുകളാണ് വാഹനത്തിനുള്ളത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5