ജൂപ്പിറ്റർ 125 DT SXC എന്ന് പേരിട്ടിരിക്കുന്ന വേരിയന്റിന് 88,942 രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. രൂപത്തിലും രൂപകല്പനയിലും പഴയ വേരിയന്റുകളുമായി സാമ്യത ഉണ്ടെങ്കിലും സ്റ്റൈൽ, പ്രായോഗികത, സ്മാർട്ട് സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള മേഖലയിൽ മാറ്റങ്ങൾ കാണാൻ പുത്തൻ വേരിയന്റിൽ സാധിക്കും.
ഐവറി ബ്രൗൺ, ഐവറി ഗ്രേ എന്നിങ്ങനെ ഡ്യുവൽ-ടോൺ നിറങ്ങളുടെ ഓപ്ഷനും പുത്തൻ വേരിയന്റിൽ ലഭ്യമാണ്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് കടന്നാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ എൽസിഡി ഡിസ്പ്ലേ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വെഹിക്കിൾ ട്രാക്കിംഗ്, വോയ്സ് കമാൻഡുകൾ, എസ്എംഎസ് അലേർട്ടുകൾ, കോൾ അലേർട്ടുകൾ എന്നിവയാണ് ഫീച്ചറുകൾ.
നിലവിലുള്ള ടിവിഎസ് ജുപിറ്ററിന്റെ സവിശേഷതകൾ പുത്തൻ വേരിയന്റൽ കാണാൻ സാധിക്കും. മൈലേജ് മുമ്പുള്ള വേരിയന്റിനേക്കാൾ 15% വർധിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 8 bhp കരുത്തിൽ പരമാവധി 11 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.
ഹോണ്ട ആക്ടിവ, സുസുക്കി ആക്സസ്, ഹീറോ ഡെസ്റ്റിനി, യമഹ ഫാസിനോ തുടങ്ങിയ 125 സിസി വിഭാഗത്തിലെ സ്കൂട്ടറുകൾക്കാണ് വിപണിയിൽ ടിവിഎസ് ജൂപ്പിറ്റർ 125 DT SXC മത്സരമുയർത്തുന്നത്.
ജുപ്പിറ്റർ 125ന്റെ പുത്തൻ പതിപ്പ് വിപണിയിലെത്തി : വമ്പൻ സ്റ്റോറേജ് സ്പേസ്, കുറഞ്ഞ വില : നല്ല ഫീച്ചറുകൾ ...
Advertisement

Advertisement

Advertisement

