breaking news New

ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പായ സര്‍വം പുതിയ ഫ്‌ളാഗ്ഷിപ്പ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) പുറത്തിറക്കി

സര്‍വം-എം’ എന്നാണ് ഈ എഐ മോഡലിന് പേര്. 2400 കോടി പാരാമീറ്റര്‍ ഓപ്പണ്‍ വെയ്റ്റ്‌സ് ഹൈബ്രിഡ് ലാംഗ്വേജ് മോഡലാണിത്. ഗണിതം, പ്രോഗ്രാമിങ് കഴിവുകള്‍ ഇന്ത്യന്‍ ഭാഷകള്‍ തിരിച്ചറിയാനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് സര്‍വം-എം എത്തിയത്. വിവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാനാവുമെന്നാണ് സര്‍വം അവകാശപ്പെടുന്നത്.

ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പഞ്ചാബി, മറാത്തി, ഒഡിയ, തമിഴ്, ബംഗാളി, തെലുങ്ക്, കന്നട, ഗുജറാത്തി എന്നീ 11 ഭാഷകള്‍ മനസിലാക്കാനും സംസാരിക്കാനും സര്‍വം-എം എഐക്ക് സാധിക്കും. ഉപഭോക്താവിന്റെ ശബ്ദവും എഐ മോഡലിന് നല്‍കാം. സംഭാഷണം നടത്താന്‍ കഴിവുള്ള എഐ, മെഷീന്‍ ട്രാന്‍സ്ലേഷന്‍, വിദ്യാഭ്യാസ ഉപകരണങ്ങള്‍ എന്നിവയ്ക്കായി സര്‍വം-എം ഉപയോഗിക്കാനാവും. ഓപ്പണ്‍ സോഴ്‌സ് മോഡലാണിത്. മിക്ക ബെഞ്ച് മാര്‍ക്കുകളിലും മെറ്റയുടെ ലാമ-4 സ്‌കൗട്ടിനെ മറികടക്കുന്ന പ്രകടനം സര്‍വം-എം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാമ 3.3 70ബി, ജെമ്മ 3 27ബി എന്നിവയുമായി താരതമ്യപ്പെടുത്താവുന്ന മോഡലാണിതെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ എംഎംല്‍യു പോലുള്ള ഇംഗ്ലീഷ് പരിജ്ഞാന ബെഞ്ച് മാര്‍ക്കുകളില്‍ സര്‍വം-എം പിന്നിലാണ്.

സര്‍വം-എം മോഡല്‍ ഇന്ത്യയിലെ യോട്ടയുടെ ഡാറ്റാ സെന്ററുകളിലും എന്‍വിഡിയയുടെ എച്ച്100 ജിപിയുസിലും പരിശീലിപ്പിച്ചിട്ടുണ്ട്. 2400 കോടി പാരാമീറ്റര്‍ ഉള്ള ഈ മോഡല്‍ 2.4 ട്രില്യണ്‍ ടോക്കണുകള്‍ ഉപയോഗിച്ച് പരിശീലിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ ഭാഷകളുടെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ ഈ മോഡല്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. സര്‍വം-എം മോഡല്‍ ഓപ്പണ്‍ സോഴ്‌സ് ആയി ലഭ്യമാണ്, ഡെവലപ്പര്‍മാര്‍ക്ക് ഇത് ഉപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനാവും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5