കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 200 കോടിയോളം രൂപ നേടി ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
സാമ്പത്തിക ലാഭത്തെ ചൊല്ലിയുള്ള നിർമ്മാതാക്കളുടെ തർക്കമാണ് കേസിലേക്ക് എത്തിയത്.
ഷോൺ ആന്റണി, ബാബു ഷാഹിർ, സൗബിൻ ഷാഹിർ എന്നിവരുടെ ഹർജിയാണ് തള്ളിയത്. കേസിൽ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.
ആലപ്പുഴ അരൂർ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കൾ ഹൈക്കോടതിയെ സമർപ്പിച്ചത്.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി
Advertisement

Advertisement

Advertisement

