തളിപ്പറമ്പ് തൃച്ചംബരത്ത് കഴിഞ്ഞ രാത്രിയാണ് സംഭവം.
യദുവും സുഹൃത്തുക്കളും പിറന്നാളാഘോഷം കഴിഞ്ഞ് വരെവേ ചിന്മയ സ്‌കൂൾ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. ബോർഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു മർദനം. യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യദുവിനെ ഹെൽമെറ്റ് കൊണ്ട് ക്രൂരമായി മർദിച്ചതായി സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെട്ട് ഒരു വീട്ടിൽ കയറി നിന്ന കുട്ടികളെ വീട്ടുകാരാണ് രക്ഷിച്ചതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സായന്തിനെ ബിജെപി പ്രവർത്തകർ മർദിച്ചതായി പരാതി
Advertisement

Advertisement

Advertisement

