breaking news New

മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് !!

സംഭവത്തിൽ പുത്തൻ കുരിശ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.

പിന്നാലെ മരിച്ച കുട്ടിയുടെ പിതാവിന്‍റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം പുത്തൻകുരിശ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ പകൽ മുഴുവൻ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5