breaking news New

നത്തിങ് ഫോണ്‍ 3 ഉടന്‍ വിപണിയില്‍

മുന്‍ഗാമികളായ ഫോണ്‍ 1, ഫോണ്‍ 2 എന്നീ മോഡലുകളേക്കാള്‍ വില കുറച്ച് പരിമിതമായിരുന്നെങ്കിലും, ഫോണ്‍ 3 ഒരു പ്രീമിയം വിഭാഗത്തിലേക്ക് കമ്പനി നീങ്ങുകയാണ്. ഈ മാറ്റത്തിന് പിന്നില്‍ ടെക്‌നോളജിയില്‍ കമ്പനി കൈവരിച്ച പുരോഗതിയും, ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും പ്രധാനമാണെന്നാണ് വിലയിരുത്തല്‍. അതേസമയം, ഔദ്യോഗിക ലോഞ്ച് തിയതി വ്യക്തമല്ലെങ്കിലും അടുത്ത മാസങ്ങള്‍ക്കുള്ളിലാണ് അതുചെയ്യുക എന്നാണ് CEO കാള്‍ പെയ് മുന്‍പ് വ്യക്തമാക്കിയിരുന്നത്.

ഫോണിന്റെ സവിശേഷതകളെ കുറിച്ച് ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രാധാന്യം നല്‍കിയേക്കുമെന്ന് സൂചനകള്‍ ഉണ്ട്. AI അധിഷ്ഠിത ഫീച്ചറുകള്‍, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് നിഗമനം. ദൈനംദിന ഉപയോഗത്തില്‍ സഹായകമാകുന്ന തരം സ്മാര്‍ട്ട് അസിസ്റ്റന്റ് സംവിധാനങ്ങളും, ഫോട്ടോ എഡിറ്റിങ്, കംപ്യൂട്ടേഷണല്‍ ക്യാമറ ഫീച്ചറുകളും AI വഴി കൂടുതല്‍ മെച്ചപ്പെടാനാണ് സാധ്യത.

ക്യാമറാ വിഭാഗത്തില്‍ വലിയ മെച്ചപ്പെടുത്തലുകള്‍ നത്തിങ് ഫോണ്‍ 3യില്‍ പ്രതീക്ഷിക്കപ്പെടുന്നു. മൂന്ന് ക്യാമറകളോടെയുള്ള സംവിധാനത്തില്‍, ഒന്ന് പെരിസ്‌കോപ് ലെന്‍സ് ആയിരിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഈ ക്യാമറ ഉപയോഗിച്ച് ദൂരവീക്ഷണ ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ പകര്‍ത്താനാകും. അതോടൊപ്പം, മെച്ചപ്പെട്ട സെന്‍സറുകള്‍, കുറഞ്ഞ പ്രകാശത്തില്‍ നല്ല പെര്‍ഫോമന്‍സ്, 4K വീഡിയോ റെക്കോഡിംഗ് പോലുള്ള വിശേഷതകളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5