breaking news New

നെടുമ്പാശേരിയില്‍ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ കാറിടിച്ചു കൊന്നു

തുറവൂര്‍ സ്വദേശി ഐവിന്‍ ആണ് മരിച്ചത്. ഐവിന്‍ ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.

യുവാവ് കാറടിച്ച് മരിച്ചു എന്ന നിലയിലായിരുന്നു ആദ്യം കരുതിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായത്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പോലീസ് ബീഹാര്‍ സ്വദേശിയായ സി ഐ എസ് എഫ് ഉദ്യോഗസ്ഥനെ കസ്റ്റഡിയില്‍ എടുത്തു. ബീഹാര്‍ സ്വദേശിയായ ഉദ്യോഗസ്ഥന്‍ മോഹന്‍ കുമാര്‍ ആണ് കസ്റ്റഡിയിലുള്ളത്.

കാറില്‍ ഉണ്ടായിരുന്നത് രണ്ട് ഉദ്യോഗസ്ഥര്‍ ആയിരുന്നു. ഇതിലൊരാള്‍ ഇറങ്ങി ഓടുകയായിരുന്നു. കാറിടിച്ച് ബോണറ്റിന് മുകളില്‍ വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഒരു കിലോമീറ്റര്‍ ദൂരം കാര്‍ സഞ്ചരിച്ചുവെന്നും എഫ് ഐ ആറില്‍ പറയുന്നു. ദൃക്‌സാക്ഷികളായ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ മറ്റൊരു ഉദ്യോഗസ്ഥന്‍ ചികിത്സയിലാണെന്നും വിവരം പുറത്തുവരുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5